രജീഷിനെ കാണാന്‍ അനുവദിക്കണമെന്ന് അമ്മയുടെ ഹര്‍ജി

വടകര| WEBDUNIA| Last Modified തിങ്കള്‍, 11 ജൂണ്‍ 2012 (15:01 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി കെ രജീഷിനെ കാണാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രജീഷിന്റെ കോടതിയില്‍ ഹര്‍ജി നല്‍കി. സി പി എം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായ അനില്‍കുമാര്‍ മുഖേനയാണ്‌ ഇവര്‍ ഹര്‍ജി നല്‍കിയത്.

രജീഷിന്റെ ചിത്രം പത്രങ്ങളില്‍ വന്നതിനാല്‍ തിരിച്ചറിയല്‍ പരേഡിന്‌ പ്രസക്തിയില്ലെന്നും ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേസ്‌ പരിഗണിക്കുന്ന ഫസ്റ്റ്‌ ക്ലാസ്‌ ജുഡിഷ്യല്‍ കോടതിയിലാണ്‌ രജീഷിന്റെ അമ്മ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :