രഘുവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി

പാലക്കാട്‌| WEBDUNIA|
പോക്കറ്റടിച്ചു എന്നാരോപിച്ച് പെരുമ്പാവൂരില്‍ സഹയാത്രികരുടെ മര്‍ദനമേറ്റു മരിച്ച രഘുവിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. പത്തുലക്ഷം രൂപയുടെ ചെക്ക്‌ ചിറ്റൂര്‍ എം എല്‍ എ കെ അച്യുതനാണ് കുടുംബത്തിന്‌ കൈമാറിയത്‌.

രഘുവിന്റെ ഭാര്യ കസ്‌തൂരിക്ക്‌ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌ത ജോലിക്കുള്ള നിയമന ഉത്തരവ്‌ കഴിഞ്ഞ ദിവസം ധനമന്ത്രി കെ എം മാണി കൈമാറിയിരുന്നു. കെഎസ്‌എഫ്‌ഇ ചിറ്റൂര്‍ ശാഖയില്‍ പ്യൂണ്‍ തസ്‌തികയിലേക്കായിരിക്കും നിയമനം.

രഘുകൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് രഘുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായവും ജോലിയും വാഗ്ദാനം ചെയ്‌തിരുന്നു. തുടര്‍ന്നാണ് കെഎസ്‌എഫ്‌ഇയുടെ ചിറ്റൂര്‍ ശാഖയില്‍ കസ്തൂരിക്ക് ജോലിലഭിച്ചത്. കഴിഞ്ഞ പത്തിനാണ് രഘു സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :