കെപിസിസി പുനസംഘടന വൈകാന്‍ കാരണം ഗ്രൂപ്പിസമാണോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. പുനസംഘടന ഗ്രൂപ്പടിസ്ഥാനത്തില്‍ രക്തപരിശോധന നടത്തി നിര്‍ണയിക്കുന്നതിനോടു യോജിപ്പില്ലെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിച്ച വക്കം കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.