കൊല്ലം|
സജിത്ത്|
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (18:30 IST)
യോഗയെ മതവുമായും ആത്മീയതയുമായും ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സി പി എം നടത്തിയ ചേതന
യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രാധാന്യമുള്ള വ്യായാമ മുറയാണ് യോഗ. മതങ്ങള്‍ക്ക് അതീതമാണത്. പുനരുജ്ജീവന മാര്‍ഗമായാണ് യോഗയെ കാണേണ്ടത്. ശരീരത്തിനും മനസിനും ബലം നൽകുന്ന വ്യായാമ മുറയാണ് യോഗ. ഇത് പ്രത്യേക വിഭാഗത്തിന്‍റെതെന്ന് കരുതുന്നതിലൂടെ മറ്റ് വിഭാഗങ്ങൾക്ക് അതിന്‍റെ ആനുകൂല്യം നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ആയോധന കലകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യോഗയെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്കൂളുകളിൽ യോഗ പഠിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.