യുവാക്കളെ ബ്ലാക്മെയില്‍ ചെയ്ത യുവതികള്‍ അറസ്റ്റില്‍

കാസര്‍കോട്| WEBDUNIA| Last Modified വ്യാഴം, 8 മാര്‍ച്ച് 2012 (09:52 IST)
PRO
PRO
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാക്കളെ ബ്ലാക്മെയില്‍ ചെയ്ത് പണവും മൊബൈലും കൈക്കലാക്കിയ സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (27), ചട്ടഞ്ചാല്‍ കനിയാംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ പി കെ (30) എന്നിവരാണ് അറസ്റ്റിലായത്.

നീലേശ്വരത്ത് ബേക്കറി നടത്തുന്ന ഷംസുദ്ദിന്‍, സുഹൃത്ത് തൈക്കടപ്പുറത്തെ പി വി ഷംസുദ്ദിന്‍ എന്നിവരെയാണ് യുവതികള്‍ ബ്ലാക്മെയില്‍ ചെയ്തത്. മാര്‍ച്ച് ഒന്നിനാണ്‌ സംഭവം. യുവതികള്‍ യുവാക്കളെ കാസര്‍കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കാസോര്‍കോട് എത്തിയ യുവാക്കള്‍ യുവതികളോടൊപ്പം കാറില്‍ മണിക്കൂറുകളോളം ചിലവഴിച്ചു. തുടര്‍ന്ന് നഗരത്തിന് പുറത്തുള്ള ഒരു വീട്ടിലേക്ക് പോകാന്‍ യുവതികള്‍ ആവശ്യപ്പെടുകയായിരുന്നു.

വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി യുവാക്കളും യുവതികളും പുറത്തിറങ്ങി. യുവതികള്‍ക്കൊപ്പം യുവാക്കാള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ മൂന്നാംഗ സംഘം ചാടി വീണ് യുവക്കളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ചോദിച്ച പണം തരാനില്ലെന്ന് യുവാക്കള്‍ പറഞ്ഞതോടെ അവരുടെ മൊബൈല്‍ ഫോണുകളും 2,500 രൂപയും തട്ടിയെടുത്തു. പിന്നീട് യുവാക്കളുടെ എ ടി എം കാര്‍ഡില്‍ നിന്ന് 5000 രൂപ പിന്‍‌വലിപ്പിച്ച് അത് കൈക്കലാക്കി സംഘം യുവതികളോടൊപ്പം പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :