യുവ ജനങ്ങള്‍ തമ്മിലറിയണം, കൈകോര്‍ക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇന്ത്യയിലെമ്പാടുമുള്ള യുവജനങ്ങള്‍ ഭാഷാ-വേഷഭേദം മറന്ന് കൈകോര്‍ക്കണമെന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ആഹ്വാനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര സംഗതന്‍ സംഘടിപ്പിച്ച ആറാമത് ദേശീയ ആദിവാസി യുവജന വിനിമയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളരെയധികം വിഭിന്നതകള്‍ക്കിടയിലും ഭാരതീയരെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു ഏകത്വം നിലനില്‍ക്കുന്നുണ്ട്. യുവജനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെ കുറിച്ച് അറിയാനും അങ്ങനെ ജീവിതം മെച്ചപ്പെടുത്താനും ശ്രമിക്കണം. നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ദേശിക എന്ന പേരിലുള്ള ഈ ക്യാമ്പിന്റെ ലക്ഷ്യവും അതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സദസ്യരുടെ ആവശ്യപ്രകാരം ഹിന്ദിയില്‍ സംസാരിച്ച ഗവര്‍ണര്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് വന്ന യുവജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരവകുപ്പുമായി ചേര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിക്കുന്ന ഏഴുദിന ക്യാമ്പ് ഫെബ്രുവരി 3ന് അവസാനിക്കും. ഇരുനൂറ്റമ്പതോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ശില്‍പ്പശാല, ഗ്രൂപ്പ് ഡിസ്‌കഷന്‍, വ്യക്തിത്വ വികസന പരിപാടികള്‍, വിവിധ കഴിവുകള്‍ വികസിപ്പിക്കാനുള്ള പരിപാടികള്‍, ഫീല്‍ഡ് സന്ദര്‍ശനം തുടങ്ങയവ ഉണ്ടായിരിക്കും. എ സമ്പത്ത് എം. പി അധ്യക്ഷനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :