യുഡിഎഫ് പിന്തുണയോടെ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കും: ആര്‍ ശെല്‍വരാജ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍കര എം എല്‍ എ സ്ഥാനം രാജിവച്ച ആര്‍ ശെല്‍വരാജ് ഒടുവില്‍ നിലപാട് വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും യു ഡി എഫിന്റെ പിന്തുണ തനിക്ക് ഉണ്ടാകുമെന്നുമാണ് ശെല്‍വരാജ് ഒരു ദൃശ്യമാധ്യമത്തോട് വ്യക്തമാക്കിയത്.
തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരവസരം എന്ന രീതിയിലായിരിക്കും വോട്ട് ചോദിക്കുക. ഒപ്പം സി പി എമ്മിന്റെ ജീര്‍ണത തുറന്നുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തനിക്ക് തുണയാകുമെന്നും ശെല്‍വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് യു ഡി എഫ് പിന്തുണ നല്‍കുന്നതിനേക്കുറിച്ച് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല സൂചന നല്‍കിയിരുന്നു.