യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം| WEBDUNIA|
PRO
കേരളത്തിലെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. യുഎഇ അമ്പാസിഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഒവായിസ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ സി ജോസഫ്, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, വ്യവസായി എം എ യൂസഫലി തുടങ്ങിയവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

യുഎഇ കോണ്‍സുലേറ്റ്‌ കൊച്ചിയില്‍ സ്ഥാപിക്കുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ ഏന്നാല്‍ കൂടുതല്‍ സുരക്ഷയും സൌകര്യവും മുന്‍‌നിര്‍ത്തി തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ തീരുമാനമാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :