യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്

തിരുവനന്തപുരം| M. RAJU| Last Modified ശനി, 12 ജൂലൈ 2008 (11:07 IST)
ബസ് ചാര്‍ജ് വര്‍ദ്ധന കേരളത്തില്‍ നിത്യ സംഭവമാകുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ വര്‍ഷങ്ങളായുള്ള യാത്രാ നിരക്കില്‍ യാതൊരു മാറ്റവുമില്ല.

ഇന്ധന വിലയില്‍ വര്‍ദ്ധനയുണ്ടായെങ്കിലും യാത്രാ നിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്ന നിലപാടിലാണ് തമിഴ്നാട് സര്‍ക്കാര്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് ബസ് ചാര്‍ജ്ജുള്ള സംസ്ഥാനമാണ് തമിഴ്നാട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള ബസുകളില്‍ നാല് കിലോമീറ്റര്‍ വരെയുള്ള ദൂരം സഞ്ചരിക്കാന്‍ മിനിമം ചാര്‍ജായ രണ്ട് രൂപ നല്‍കിയാല്‍ മതി.

തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 28 പൈസ വീ‍തമാണ് ഈടാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും തമിഴ്നാട് സര്‍ക്കാരിന്‍റെ കര്‍ഷക സമിതിയില്‍ അംഗത്വമുള്ള കര്‍ഷകര്‍ക്കും യാത്ര സൌജന്യമാണ്. 2001 ല്‍ ഡീസലിന് വില വര്‍ദ്ധിച്ചപ്പോഴാണ് ഇവിടെ ബസ് ചാര്‍ജ് കൂട്ടിയത്. അതിന് ശേഷം യാതൊരു മാറ്റവും നിലവില്‍ വന്നിട്ടില്ല.

ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ബസുടമകള്‍ സമരത്തിനിറങ്ങുന്ന രീതിയും ഇവിടെയില്ല. തമിഴ് നാട്ടിലും കേരളത്തിലും ഡീസലിന് ഒരേ വിലയാണ് ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ തമിഴ്നാട്ടിലെ സ്വകാര്യ ബസുടമകളും ശ്രദ്ധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :