കൃഷിവകുപ്പിന്റെ കൈനീട്ടം വിവാദത്തിനിടയാക്കിയെങ്കിലും സംഭവം കോടിയേരിക്ക് ബോധിച്ചു. കൃഷിമന്ത്രി കെ പി മോഹനന് എംഎല്‍എമാര്‍ക്ക് എല്‍ഡിസി ടിവി നല്കിയ നടപടിക്ക് കോടിയേരി ബാലകൃഷ്ണന് ന്യായീകരിക്കുകയും ചെയ്തു. നടപടിയില്‍ തെറ്റില്ലെന്നും ഇടതുസര്‍ക്കാരും സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് കൃഷിമന്ത്രി എംഎല്‍എമാര്‍ക്ക് സമ്മാനം നല്‍കിയത്. വിപണിയില്‍ ഇരുപത്തിരണ്ടായിരത്തിലേ റെ രൂപ വിലയുള്ള സോണി ബ്രാവിയ എല്‍ സി ഡി ടിവിയാണ് കൈനീട്ടം. ഒപ്പം തെങ്ങിന് കള്ളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നീര എന്ന പാനീയവും സമ്മാനം.
സമ്മാനത്തെ ക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഇരുപക്ഷത്തെയും എംഎല്‍എമാര്‍ തയാറായിട്ടില്ല. നടപടിയെ ന്യായീകരിച്ച് സ്പീക്കര്‍ ജി കാര്ത്തികേയന് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നടപടിയെ ന്യായീകരിച്ച് കോടിയേരിയും രംഗത്തെത്തിയത്.