മേയര്‍ക്കെതിരെ തരൂര്‍, തരൂരിന് മേയറുടെ ചുട്ട മറുപടി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തില്‍ ഇടപെട്ട് മേയറെ വിമര്‍ശിച്ച ശശിതരൂര്‍ എം പിക്ക് മേയറുടെ ചുട്ട മറുപടി. മേയര്‍ അഹങ്കാരിയെപ്പോലെ പേരുമാറുന്നു. നഗരസഭയുടെ കഴിവില്ലായ്‌മയാണ് മാലിന്യ പ്രശ്നത്തിന് കാരണമായതെന്നും പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ മേയര്‍ രാജിവയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മേയര്‍ രംഗത്ത് വന്നത്.
കഴിവ് കൂടിപ്പോയതു കൊണ്ടാണോ ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് മേയര്‍ ചന്ദ്രിക പരിഹസിച്ചു. രണ്ടു കാലിലും മന്തുമായി നടക്കുന്ന ആളാണ് ഒരു കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്നതെന്നും അവര്‍കുറ്റപ്പെടുത്തി.
നെയ്യാറ്റിന്‍കര വിധിയില്‍ നിന്ന് മേയര്‍ ഒന്നും പഠിക്കുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു.