മേഘയുടെ നികുതി തപാല്‍വഴി, വകുപ്പ് ഉപദേശം തേടി

പാ‍ലക്കാട്‌| WEBDUNIA|
അന്യസംസ്ഥാന ലോട്ടറിവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് തപാലിലൂടെ മുന്‍കൂര്‍ നികുതി അയച്ചു. മേഘയുടെ പുതിയ നടപടിയെ തുടര്‍ന്ന് വാണിജ്യനികുതി വകുപ്പ് സര്‍ക്കാരിന്‍റെ നിയമോപദേശം തേടി.

മാര്‍ച്ച്‌ ഒന്നുമുതല്‍ നറുക്കെടുപ്പ്‌ നടത്തുന്നതിനുള്ള നികുതിയാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ സ്പീഡ്‌ പോസ്റ്റില്‍ വണിജ്യനികുതി ഓഫീസിലേക്ക് അയച്ചത്‌. രണ്ടു ഡി ഡി-കളിലായി ഏഴുകോടി രൂപയാണ്‌ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ നികുതിയിനത്തില്‍ വാണിജ്യനികുതി ഓഫീസിലേക്ക് അയച്ചത്‌.

അതേസമയം, മേഘയുടെ നികുതി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാരിന്‍റെ നിയമോപദേശം ലഭിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന്‌ വാണിജ്യനികുതിവകുപ്പ്‌ ഉദ്യേഗസ്ഥര്‍ പറഞ്ഞു. അന്യ സംസ്ഥാനലോട്ടറി നടത്തിപ്പുകാരില്‍നിന്ന്‌ മുന്‍കൂര്‍നികുതി വാങ്ങണമെന്ന്‌ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ നേരത്തെ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാന്‍ പാലക്കാട്‌ വാണിജ്യ നികുതി ഓഫീസിലെത്തിയ മേഘ ഡിസ്ട്രിബ്യൂട്ടേഴിസില്‍ നിന്ന് അധികൃതര്‍ നികുതി സ്വീകരിച്ചിരുന്നില്ല. കോടതി ഉത്തരവിന്‍റെ പകര്‍പ്പ്‌ കിട്ടിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :