മെത്രാന്മാര്‍ക്കെതിരെ പ്രക്ഷോഭം

ആലുവ| M. RAJU| Last Modified ബുധന്‍, 30 ജനുവരി 2008 (14:33 IST)
ആലുവ തൃക്കുന്നത്ത് പള്ളി പ്രശ്നത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് തുടരുന്നു.

യോഗം നടക്കുന്ന ചുങ്കം പഴയ സെമിനാരിക്ക് മുന്നില്‍ ഒരു വിഭാഗം സഭാ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഓര്‍ത്തഡോക്സ് സഭയിലെ മെത്രാന്മാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയിലെ ഉപകരണങ്ങളായി മാറുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാ‍ഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ചില മെത്രാന്മാര്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും ഇവര്‍ പറഞ്ഞു.

പാമ്പാടിയില്‍ നിന്നുമുള്ള അമ്പതോളം സഭാ വിശ്വാസികളാണ് യോഗ സ്ഥലത്തിന് പുറത്ത് പ്രതിഷേധം ഉയര്‍ത്തിയത്. യോഗത്തിന്‍റെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തടഞ്ഞ് നിര്‍ത്തി ഇവര്‍ പ്രതിഷേധം അറിയിച്ചു. തൃക്കുന്നത്ത് പള്ളി പ്രശ്നത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളാണ് മാനേജിംഗ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :