മെഡി: കോളജ് അധ്യാപകരുടെ ജോലിസമയത്തില്‍ ധാരണയായി

തിരുവനന്തപുരം| WEBDUNIA|
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ജോലിസമയം സംബന്ധിച്ച് ധാരണയായി. മെഡിക്കല്‍ വിദ്യാഭ്യാസഡയറക്‌ടര്‍ പ്രിന്‍സിപ്പള്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച തിരുവനന്തപുരത്ത് അവസാനിച്ചു.

രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെ ഡോക്‌ടര്‍മാര്‍ ജോലിയില്‍ ഉണ്ടായിരിക്കണം. ക്ലിനിക്കല്‍ വിഭാഗത്തിലെ ഡോക്‌ടര്‍മാര്‍ രാവിലെ എട്ടുമുതല്‍ മൂന്നു മണിവരെ ഒ പിയില്‍ ഉണ്ടായിരിക്കണം. അതിനുശേഷം നാലുമണിവരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം.

ഉച്ചയ്‌ക്ക് ഒരുമണി വരെ ഒ പി ടിക്കറ്റ് നല്ക്കുകയും ടിക്കറ്റ് നല്കിയ എല്ലാവരെയും പരിശോധിക്കുകയും ചെയ്യണം. കെജിഎംസിടിഎ ഭാരവാഹികള്‍ ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്നത്തെ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിഗണിക്കും.

അതേസമയം, സര്‍ക്കാര്‍ അധ്യാപകരുടെ പുതിയ ഡ്യൂട്ടിസമയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ ജി എം സി ടി എ അറിയിച്ചു. കോഴിക്കോട് അറുപതോളം ഡോക്‌ടര്‍മാര്‍ രാജിസന്നദ്ധത അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :