മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; സംസ്ഥാനത്ത് വൈദ്യുതി മുടങ്ങും

മൂലമറ്റം| WEBDUNIA|
PRO
PRO
മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. പവര്‍ ഹൗസിലെ സ്വിച്ച് യാര്‍ഡിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്വിച്ച് യാര്‍ഡിലെ ട്രാന്‍സ്‌ഫോമറാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീപിടുത്തമുണ്ടായി. തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.

ഇതോടെ മൂലമറ്റം പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മൂലമറ്റം പവര്‍ ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു, തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :