മൂന്നുമാസത്തേക്ക് 57,000 മെട്രിക് ടണ്‍ അരി

PROPRO
സംസ്ഥാനത്തിന്‌ മൂന്നുമാസത്തേക്ക്‌ 57,000 മെട്രിക്‌ ടണ്‍ അരികൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി ഭക്‍ഷ്യവകുപ്പുമന്ത്രി സി ദിവാകരന്‍ അറിയിച്ചു. 19,000 മെട്രിക്‌ ടണ്‍ വീതം മൂന്നുമാസമാണ്‌ ഇത്‌ വിതരണം ചെയ്യുക.

സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവരുടെ ലിസ്റ്റില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച അരിവിഹിതമാണ്‌ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്‌.

തിരുവനന്തപുരം| WEBDUNIA|
ഇതോടെ എ പി എല്‍ ലിസ്റ്റുകാര്‍ക്കുളള കേന്ദ്രവിഹിതം മാസംതോറും 47,000 മെട്രിക്‌ ടണ്ണായി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :