മൂന്നാറില്‍ സര്‍ക്കാര്‍ ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യം; വിമര്‍ശനവുമായി സത്യന്‍ അന്തിക്കാട്

മൂന്നാറിലെ കുരിശ് അടക്കമുളള കയ്യേറ്റങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയായി തോന്നിയില്ലെന്ന് സത്യന്‍ അന്തിക്കാട്

തൃശ്ശൂര്‍| സജിത്ത്| Last Modified വ്യാഴം, 25 മെയ് 2017 (09:24 IST)
മൂന്നാറില്‍ നടന്നുവന്ന കൈയേറ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പെട്ടെന്ന് അവസാനിപ്പിച്ചത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കുരിശ് വെച്ചുകൊണ്ട് നടത്തിയ കയ്യേറ്റം ബിഷപ്പുമാരോ സഭകളോ ന്യായീകരിച്ചില്ല. ഒരു സാമൂഹിക പ്രശ്‌നമായി അത് വരികയും ചെയ്തിട്ടില്ല. എന്നിട്ടും കയ്യേറ്റക്കാര്‍ക്ക് അനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ നടപടിയെന്നും സത്യന്‍ അന്തിക്കാട് കുറ്റപ്പെടുത്തി.

നന്നായി ജോലിചെയ്ത വ്യക്തികളായിരുന്നു ദേവികുളം സബ്കളക്ടറും
ഇടുക്കി കളക്ടറും. അത്തരം ഉദ്യോഗസ്ഥരെ തടയുന്നതിലൂടെ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെ രണ്ടരലക്ഷം വീടുകള്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിയെന്നത് എങ്ങനെയാണ് ജനകീയ പ്രശ്‌നങ്ങളെ കാണേണ്ടതെന്നതിന് ഉദാഹരണമാണ്. ഇത്തരം കാര്യങ്ങളിലൂടെയാണ് നാടിന്റെ വികസനം തുടങ്ങേണ്ടത്, അല്ലാതെ മെട്രൊയിലൂടെ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :