തിരുവനന്തപുരം|
AISWARYA|
Last Updated:
വെള്ളി, 28 ഏപ്രില്‍ 2017 (18:52 IST)
സിപിഐഎമ്മിനെതിരെ രുക്ഷ വിമര്‍ശനവുമായി സിപിഐ. മുന്നാറില്‍ ടാറ്റയെ പോലെയുള്ള വന്‍കിട കമ്പനികളെ സഹായിക്കുന്നത്
സിപിഐ അല്ലെന്നും എന്നാല്‍ ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് സിപിഐഎം ഓര്‍ക്കണമെന്നും സിപിഐ വിമര്‍ശിച്ചു. ഇന്ന് നടന്ന സംസ്ഥാന കൗണ്‍സിലിലായിരുന്നു ഈ വിമര്‍ശനം ഉണ്ടായത്.
കൗണ്‍സിലില്‍ മുഖ്യമന്ത്രിയെയും സിപിഐ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അത് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ഏകാധിപത്യത്തിനെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്ന് കൗണ്‍സിലില്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയിലെ ഏതാനും ചിലരല്ല വിമര്‍ശനം ഉന്നയിക്കുന്നത്. തെറ്റ് പറയുമ്പോള്‍ വിമര്‍ശനമുയരുമെന്നും സംസ്ഥാന കൗണ്‍സിലിന് ശേഷം കാനം അഭിപ്രായപ്പെട്ടു. സിപിഐ ഒറ്റക്കെട്ടായാണ് വിമര്‍ശന മുന്നയിക്കുന്നത്. അത് ന്യൂനപക്ഷമെന്ന ധാരണ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ
സിപിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സിപിഐയിലെ ഒരുവിഭാഗം നേതാക്കളാണെന്നും അദ്ദേഹം ചൂണ്ടികാണിട്ടി. സിപിഎം സംസ്ഥാന സമിതിയില്‍ യോഗത്തിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.