മൂന്നാര്‍ വുഡ്സ് തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
മൂന്നാര്‍ വുഡ്സില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാര്‍ വുഡ്സ്‌ ഏറ്റെടുത്ത ഇടുക്കി ജില്ലാ കലക്‌ടറുടെ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ്‌ സിരിജഗന്‍ ഉത്തരവിട്ടത്.

റിസോര്‍ട്ട്‌ പൊളിച്ച്‌ ഭൂമി ഏറ്റെടുത്തത്‌ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. റിസോര്‍ട്ട്‌ ഏറ്റെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കലക്‌ടര്‍ കോടതി ചെലവായി 15,000 രൂപ നല്‍കണമെന്നും ഉത്തരവുണ്ട്‌. ഭൂമി ഏറ്റെടുക്കുമ്പോള്‍ രാജുനാരായണ സ്വാമി ആയിരുന്നു ഇടുക്കി ജില്ലാ കലക്‌ടര്‍.

റിസോര്‍ട്ട്‌ പൊളിച്ചതിന്‌ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഹര്‍ജിക്കാര്‍ക്ക്‌ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :