മൂന്നാര്‍: റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ഉത്തരവ്

ഇടുക്കി| WEBDUNIA| Last Modified വെള്ളി, 12 ഫെബ്രുവരി 2010 (10:27 IST)
മൂന്നാറില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവുകളില്‍ നടത്തുന്ന റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ദേവികുളം, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിമാരാണ് ഉത്തരവ് ടാറ്റയ്ക്ക് കൈമാറിയത്. റിസോര്‍ട്ട് നടത്താനായി വിട്ടുകൊടുത്ത 15 ബംഗ്ലാവുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

തേയില കൃഷിക്കായി വിട്ടുകൊടുത്ത ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. മുന്നാര്‍, സെവന്‍‌മല, മാട്ടുപ്പെട്ടി, കണ്ണിമല എന്നിവിടങ്ങളിലെ ബംഗ്ലാവുകള്‍ക്കെതിരെയാണ് നടപടി. ബംഗ്ലാവുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി റിസോര്‍ട്ട് ഉടമകള്‍ക്ക് മറിച്ചു വിറ്റതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ടാറ്റയ്ക്ക് നോട്ടീസ് നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആഡംബര ബംഗ്ലാവുകളാണ് വന്‍ തുകയ്ക്ക് മറിച്ചു വിറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :