മുസ്ലിം സമുദായം തീവവാദത്തെയോ ഭീകരതയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. കൊച്ചിയില്‍ നടന്ന സാമൂഹ്യനീതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോള്‍ അംഗങ്ങള്‍ ഒത്തുകൂടുന്നതിനെ തീവ്രവാദമായി ചിത്രീകരിച്ചാല്‍ തങ്ങള്‍ തീവ്രവാദികളാണെന്നും മദനി പറഞ്ഞു. നേരത്തേ, സാമൂഹ്യ നീതി സംഗമം സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ മൂലായം സിംഗ് യാദവ് ഉദ്ഘാടനം ചെയ്തു. സാമുഹ്യനീതി സംഗമത്തില്‍ 23 സംഘടനകളാണ് പങ്കെടുക്കുന്നത്.
മൂന്നാം മുന്നണി രുപീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തിക ലക്‍ഷ്യം അത് തന്നെ ആണെന്നാണ് സൂചന. സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്, വെള്ളാപ്പള്ളി നടേശന്‍,കടന്നപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, സി കെ ജാനു തുടങ്ങിയവര്‍ സാമൂഹ്യ നീതി സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.