മുസ്ലീം സംഘടനകളുമായി ചര്‍ച്ച

WDWD
പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വിവിധ മുസ്ലീം സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി എം എ ബേബി ചര്‍ച്ച ആരംഭിച്ചു. തൈക്കാട് ഗസ്റ്റ് ഹൌസിലാണ് ചര്‍ച്ച.

പാഠ്യപദ്ധതി പരിഷ്കാരവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാനാണ് ചര്‍ച്ച. സ്കൂള്‍ സമയ മാറ്റം, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീം സംഘടനകള്‍ ആശങ്ക അറിയിച്ചിരുന്നു.

ന്യൂനപക്ഷങ്ങളുടെ വികാരം കണക്കിലെടുത്ത് മാത്രമേ പരിഷ്കാരങ്ങള്‍ നടപ്പിലാക്കൂ എന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ തന്നെയും മുസ്ലീം സംഘടനകളില്‍ നിലനിന്ന ആശങ്ക മാറിയിരുന്നില്ല.

തിരുവനന്തപുരം| WEBDUNIA|
അതേസമയം, മുസ്ലീം സംഘടനകളെ ഏകോപിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലീംലീഗ് ശ്രമിച്ച് വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :