മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ ഇടുക്കിയില്‍ ഒതുങ്ങി

കട്ടപ്പന| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ്‌ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ‌എന്നാല്‍ ഇടുക്കി ജില്ലയെ മാത്രമെ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുള്ളു. മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.

ഇടുക്കി ജില്ലയിലെ ഹര്‍ത്താലിന് എല്‍ ഡി എഫും ബി ജെ പിയും പിന്തുണ അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഹര്‍ത്താലിന് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്നതിനാല്‍ തൃശൂര്‍ ജില്ലയെ നേരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ശബരിമല തീര്‍ഥാടനം തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് അറിയിച്ചിരുന്നു. തിരുവനന്തപുരത്തും മധ്യകേരളത്തിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :