മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം പ്രതീക്ഷിക്കുന്നെന്ന് ഉമ്മന്‍‌ചാണ്ടി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറിന് വേണ്ടി ഇനിയും ഡല്‍ഹിക്കു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ആണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. ഇത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ ഭൂചലനം സംബന്ധിച്ച്‌ ഉന്നതാധികാര സമിതിക്ക് വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :