മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അടിയന്തരമായി കുറയ്ക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 120 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ 136 അടിയാണ് ജലനിരപ്പിന്റെ പരിധി. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരാവും.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീം‌കോടതി 2006ല്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ വിധി പുനപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :