മുല്ലപ്പെരിയാര്‍: ഒക്ടോ.20 മുതല്‍ അന്തിമവാദം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 17 ജൂലൈ 2009 (16:09 IST)
മുല്ലപ്പെരിയാര്‍ കേസില്‍ ഒക്ടോബര്‍ 20 മുതല്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള തര്‍ക്കം തമിഴ്നാടും കേരളവും തുടരുന്നതിനിടെയാണ് അന്തിമവാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി സമയം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജല കമ്മീഷന്‍റെ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അണക്കെട്ടിന്‍റെ നിലവിലുള്ള അവസ്ഥയെകുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടനുസരിച്ചാണ് ജല കമ്മീഷന്‍ പ്രശ്നങ്ങള്‍ പരിശോധിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ താഴെ പുതിയ ഡാം നിര്‍മിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയും ആയുസും ആശങ്കയുണ്ടാക്കുന്നതാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചയ്‌ക്ക്‌ കേന്ദ്രം മുന്‍കൈയെടുക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :