മുല്ലനേഴിയോട് സര്‍ക്കാരിന്‍റെ അനാദരവ്!

തൃശൂര്‍| WEBDUNIA|
PRO
ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച, കവിയും ഗാനരചയിതാവുമായ മുല്ലനേഴിയുടെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി പരാതി. ഇടത് രാഷ്ട്രീയ പ്രവര്‍ത്തകരും മുല്ലനേഴിയുടെ സുഹൃത്തുക്കളും സാംസ്കാരിക പ്രവര്‍ത്തകരുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഔദ്യോഗിക ബഹുമതി നല്‍കാതെ മുല്ലനേഴിയുടെ സംസ്കാരം നടത്തിയത് അപമാനകരമായ നടപടിയാണെന്ന് വി എസ് സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മുല്ലനേഴിയെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കലക്ടര്‍ ആദ്യം പറഞ്ഞത് ഔദ്യോഗിക ബഹുമതി നല്‍കും എന്നാണ്. പിന്നീട് മുഖ്യമന്ത്രിയുടെ വകയായുള്ള റീത്തുസമര്‍പ്പണം മാത്രമേയുള്ളൂ എന്നും ഔദ്യോഗിക ബഹുമതിയില്ലെന്നും അറിയിച്ചു. ഇത് അനാദരവാണ് - സുനില്‍കുമാര്‍ ആരോപിച്ചു.

മുല്ലനേഴിയോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി ഡി വൈ എഫ് ഐയും ആരോപിച്ചു.

മുല്ലനേഴിയെ അവഗണിച്ച സര്‍ക്കാര്‍ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രിയനന്ദനനും രാവുണ്ണിയും പ്രതികരിച്ചു.

ചിത്രത്തിന് കടപ്പാട് - മുല്ലനേഴി ഡോട്ട് കോം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :