തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (15:03 IST)
PRO
തലസ്ഥാന നഗരിയായ അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന മുറജപത്തിനും ലക്ഷദീപത്തിനും വേണ്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. നവംബര്‍ 20 മുതല്‍ 2014 ജനുവരി 14 വരെയാണ് മുറജപവും ലക്ഷദീപവും നടക്കുന്നത്.
ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളും വിഗ്രഹത്തിന്‍റെ തിളക്കം കൂട്ടലും തുടങ്ങിക്കഴിഞ്ഞതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 20 നാണു ഏഴു മുറകളായുള്ള ജപത്തിനു തുടക്കമിടുന്നത്.
മുറജപത്തിനു വേണ്ട ആളുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്തുകള്‍ അയച്ചതായും അറിയിച്ചു. ദിവസവും രാവിലെ ആറര മുതല്‍ എട്ടരവരെയാണു സമയം ഇക്കാലയളവില്‍ ഭക്തര്‍ക്കായി സഹസ്രനാമ ജപവും നടക്കും.
ആഴ്വഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാര്‍, തരണനല്ലൂര്‍ നമ്പൂതിരി എന്നിവരാണ് മുറജപത്തിനുള്ള കാര്‍മ്മികത്വം. ലക്ഷദീപത്തിന്‍റെ ഭാഗമായി ജനുവരി പതിനാലു മുതല്‍ നാലു ദിവസം ക്ഷേത്രം വൈദ്യുത ദീപങ്ങളാലും മണ്‍ ചെരാതുകളാലും അലംക്ര്‍തമാക്കും.