മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോര്‍ട്ട്

മുരുകന്റെ മരണം: തിരു.മെഡിക്കൽ കോളജില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2017 (14:25 IST)
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊലീസ് റിപ്പോര്‍ട്ട്.

ഡോക്ടര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ മുരുകന്‍ മരിക്കില്ലായിരുന്നെന്നു കാണിച്ച് പൊലീസ് മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്കി. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കുന്നില്ലെന്നും വെന്റിലേറ്ററുകളുടെ കണക്ക് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു നാഗര്‍കോവില്‍ സ്വദേശിയായ മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മുരുകന്‍ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല. നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :