മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പര്‍ദ്ദയിട്ട് സരിതയെ കാണാന്‍ ജയിലില്‍ പോയി!

കൊച്ചി | WEBDUNIA|
PRO
PRO
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പര്‍ദ്ദയിട്ട് സരിതയെ കാണാന്‍ ജയിലില്‍ പോയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ജയിലില്‍ കിടക്കുമ്പോഴാണ് സരിതയെ കാണാന്‍ യുഡിഎഫിലെ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് പര്‍ദയിട്ട് കാണാന്‍ ചെന്നത്. യുഡിഎഫിലെ മറ്റൊരു നേതാവാണ് ഇക്കാര്യം പുറത്തുവിട്ടത്. എഴുതിയ 24 പേജ് കത്ത് പലര്‍ക്കും ലഭിച്ചതും ഇങ്ങനെയാണ്. ആ കത്ത് ഉപയോഗിച്ചാണ് യുഡിഎഫിലെ സീനിയര്‍ നേതാവ് പല കളികളും നിയന്ത്രിക്കുന്നത്.

പര്‍ദ്ദയിട്ട് തന്നെ കാണാനെത്തിയ നേതാവിനെ പറ്റി സരിത നായരും മോശമൊന്നും പറഞ്ഞിട്ടില്ല. അബ്ദുള്ളക്കുട്ടിയെ കുറിച്ച് സരിത വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞപ്പോഴും പ്രധാന കഥാപാത്രമായ പ്രസ്തുത നേതാവിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് സരിതയ്ക്കുള്ളത്.

സരിതയുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ പ്രമുഖ സ്ഥാനമാണത്രേ നേതാവിനുള്ളത്. 24 പേജുള്ള കത്ത് ആറ്റം ബോംബ് പോലെ സീനിയര്‍ നേതാവിന്റെ കയ്യിലിരുപ്പുണ്ട്. അതുപ്രയോഗിച്ചാല്‍ യുഡി‌എഫില്‍ പകുതി നേതാക്കള്‍പ്പോലും ഉണ്ടാവില്ലെന്നാണ് അണിയറ വര്‍ത്തമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :