WEBDUNIA|
Last Modified ഞായര്‍, 27 ഏപ്രില്‍ 2008 (12:33 IST)
മൂന്നാറിലെ ചിന്നക്കനാലില്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറ്റകാരുടെ പിടിയിലായി. ഇടുക്കി ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മാസം ഭൂമി പിടിച്ചെടുത്തത്.
ഒഴിപ്പിച്ച ഭൂമിയിലേക്കുള്ള റോഡും കയ്യേറിയിട്ടുണ്ട്. പിടിച്ചെടുത്ത ഭൂമിയില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ വസ്തു എന്നെഴുതിയ ബോര്‍ഡുകളും കയ്യേറ്റക്കാര്‍ എടുത്ത് കളഞ്ഞിട്ടുണ്ട്.
ചിന്നക്കനാല്‍ ഭാഗത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത 70 ഏക്കര്‍ റവന്യൂ ഭൂമി കയ്യേറ്റക്കാര്‍ ഗേറ്റ് സ്ഥാപിച്ച് സ്വന്തമാക്കിയിരിക്കുകയാണ്. ഇത്രയുമായിട്ടും ഉദ്യോഗസ്ഥര്‍ അറിഞ്ഞ മട്ട് കാണിക്കാത്തത് സംശയം ഉണര്‍ത്തുന്നുണ്ട്.