മുങ്ങി നടക്കുന്ന ഡോക്ടര്‍മാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 13 ജൂലൈ 2011 (09:33 IST)
ജോലിക്ക്‌ ഹാജരാകാത്ത അനധികൃതമായി അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. 159 ഡോക്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് സൂചന.

വയനാട്‌, പാലക്കാട്‌, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ഡോക്ടര്‍മാരാണ് സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവരില്‍ ഭൂരിഭാഗവും. ജോലിക്ക് ഹാജരാക്കാത്ത 225 ഡോക്ടര്‍മാരെ നേരത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ തൃപ്‌തികരമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :