മുഖ്യമന്ത്രിയുടെ പരിപാടിക്ക് വ്യാജബോംബ് ഭീഷണി; പ്യൂണ്‍ അറസ്റ്റില്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പങ്കെടുത്ത യോഗത്തില്‍ ബോംബു വച്ചുവെന്ന്‌ നുണപ്രചാരണം നടത്തിയയാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ സ്‌കൂള്‍ പ്യൂണ്‍ പ്രശാന്ത്‌ ആണ്‌ പിടിയിലായത്‌.

സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും ചെന്നിത്തലയും മടങ്ങിയ ശേഷമായിരുന്നു ബോംബ് ഭീഷണി. ബോംബു വച്ചതായി ഫോണ്‍സന്ദേശം കിട്ടി എന്നാണ് പ്രശാന്ത്‌ പ്രചരിപ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സന്ദേശം വന്നതെന്നും, നാല് മണിക്ക് ബോംബ് പൊട്ടിത്തെറിക്കും എന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി എല്ലായിടവും അരിച്ചുപെറുക്കി. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :