മുഖ്യമന്ത്രിയുടെ നിലപാട് സ്വേച്ഛാധിപത്യപരം: പന്ന്യന്‍
കൊല്ലം|
WEBDUNIA|
Last Modified ശനി, 12 ജനുവരി 2013 (12:52 IST)
PRO
PRO
പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വേച്ഛാധിപത്യപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജീവനക്കാരെ ഈച്ചയെന്നു വിളിച്ചത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് സ്വയം അവഹേളിതനാകാന്‍ ഇനി താനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.