മുഖ്യമന്ത്രി പോലും ഒപ്പമില്ല: ഉമ്മന്‍ ചാണ്ടി

PROPRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയെ പോലും കൂടെനിര്‍ത്താന്‍ സി പി എം പോളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജ്യസഭ സീറ്റ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമാ‍യി സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന വാദം തെറ്റാണ്. കേസിനെ നിയമപരമാ‍യി നേരിടാന്‍ കഴിയാത്തതു കൊണ്ടാണ് രാ‍ഷ്‌ട്രീയമായി നേരിടുമെന്ന് സി പി എം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പലകാര്യത്തിലും വളാരെ വൈകിയാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലാവ്‌ലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതു വരെ പ്രക്ഷോഭവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍പോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി സിദ്ധിഖ് പത്തനംതിട്ടയില്‍ പറഞ്ഞു. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്തു വെച്ച് പിണറായിക്ക് തസ്‌ക്കര ശ്രീ അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA|
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ ന്യായീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ശ്രമിക്കുന്നതില്‍ നിന്നും പിബിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും പിണറായിക്ക് ലഭിച്ചതിന്‍റെ പങ്ക് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :