തന്റെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉണ്ടാവില്ല. കടുത്ത പനിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വ്യാഴാഴ്ച രാത്രി തിരുവന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത പനിമൂലം ഉമ്മന്‍ചാണ്ടിയെ വ്യാഴാഴ്ച രാത്രി മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വേണ്ട പരിചരണം നല്കിയ ശേഷം അദ്ദേഹത്തെ പിന്നീട് മുറിയിലേക്ക് മാറ്റി.
മുഖ്യമന്ത്രിക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.