നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ സിമിത്തേരിയില്‍ സംഗീതസംവിധായകന്‍ ജോണ്‍സന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് നിത്യതയിലേക്ക് യാത്ര. വെള്ളിയാഴ്ച 6.30-നാണ് ജെറ്റ് എയര്‍വേയ്സില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ കൊണ്ടു വന്ന മൃതദേഹം സ്വവസതിയായ ചേലക്കരയിലേക്ക് കൊണ്ടുവന്നത്. വന്‍ ജനാവലിയാണ് ജോണ്‍സന്‍ മാസ്റ്ററെ ഒരു നോക്ക് കാണുവാനായി എത്തിയത്.
തിരക്കൊഴിവാക്കാന്‍ വീട്ടിലേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതോടെ തൃശൂരിലെ റീജനല്‍ തീയേറ്ററിലേക്ക് മൃതദേഹം കൊണ്ടുപോയി. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ജോണ്‍സന്‍ മാസ്റ്റര്‍ക്ക് അന്തിമ ഉപചാരം അര്‍പ്പിക്കാന്‍ റീജിയണല്‍ തീയേറ്ററില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ഉച്ചയോടെ ജോണ്‍സണ്‍ മാസ്റ്ററുടെ മൃതദേഹം തിരിച്ച് വീട്ടില്‍ കൊണ്ടുവരും. തുടര്‍ന്ന് 3 മണിയോടുകൂടി പ്രാര്‍ത്ഥനാചടങ്ങുകളോടെ മൃതദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ സിമിത്തേരിയില്‍ സംസ്കരിക്കും.