മാറാട് കേസില്‍ സി ബി ഐ അന്വേഷണമാകാം: മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാറാട്‌ കേസില്‍ സി ബി ഐ അന്വേഷണമാകാമെന്ന്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മാറാട്‌ കേസിലെ ഗൂഢാലോചനകള്‍ പുറത്തുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന് പറായാനാവില്ല. ഇതേക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംശയം തോന്നുന്ന വ്യക്തികളെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കാറുണ്ട്‌. ഇ-മെയില്‍ പരിശോധനയെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :