മാര്‍ച്ചില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും

തിരുവനന്തപുരം| WEBDUNIA|
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നവകേരള മാര്‍ച്ചിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഢനാണ് ഇതേക്കുറിച്ച് സൂചനകള്‍ നല്‍കിയത്.

ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വി എസ് അനുരഞ്ജനത്തിന് തയ്യാ‍റായത്. എല്ലാം വി എസിനോട് പറഞ്ഞിട്ടുണ്ട്. മറ്റു പലരും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍, വി എസ് മാര്‍ച്ചില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമായി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല, സ്വന്തം ഇഷ്‌ടപ്രകാരമാണ് താന്‍ മുഖ്യമന്ത്രിയുമാ‍യി കൂടിക്കാഴ്ച നടത്തിയതെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :