സി ഐ ടി യു ഓഫീസിനും കെ സി കുഞ്ഞിരാമന് എം എല്‍ എയുടെ ഓഫീസിനും നേര്‍ക്ക് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് ദിവസമായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.
ആര് എസ് എസുകാരും സി പി എമ്മുകാരും തമ്മിലാണ് സംഘര്‍ഷം നിലനിന്നിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഘര്‍ഷമെന്ന് കരുതുന്നു. വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്.