മാധ്യമപ്രവര്‍ത്തകര്‍ ശല്യം ചെയ്യുന്നുവെന്ന് സരിത എസ് നായര്‍

അമ്പലപ്പുഴ| WEBDUNIA|
PRO
തന്നെ മാധ്യമപ്രവര്‍ത്തകര്‍ ശല്യം ചെയ്യുന്നതായി കോടതിയില്‍ ഹാജരാക്കിയ സരിത ജഡ്ജിയോട് പറഞ്ഞു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സരിത വിസമ്മതിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പ്‌ കേസിലെ രണ്ടാം പ്രതി സരിതാ എസ് നായരെ പൊലീസ്‌സ്റ്റേഷനിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

അമ്പലപ്പുഴ പ്ലാക്കുടിയില്ലത്തില്‍ നാരായണന്‍ നമ്പൂതിരിയുടെ കുടുംബാംഗങ്ങളില്‍ നിന്നും 74 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തെളിവെടുപ്പിനായാണ് അമ്പലപ്പുഴ പൊലീസ്‌ സരിതയെ കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പിനു പോകുന്നിടങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ശല്യം ചെയ്യുന്നതായാണ് സരിത പറഞ്ഞത്.

പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ പോലീസ്‌ നേരത്തെ പെരുമ്പാവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സരിതയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. ജൂലൈ ഒന്നുവരെയാണ് റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്.

കാക്കനാട് ജയിലില്‍ നിന്ന് സരിതയെ തിങ്കളാഴ്ച രാവിലെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ നിരവധി തെളിവുകളും വെളിപ്പെടുത്തലുകളും പുറത്തുവന്ന സാഹചര്യത്തിലാണ് സരിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം സരിതയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി.

അതേസമയം സരിത ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :