മാധ്യമങ്ങളോട് സംസാരിക്കല്ലേ: നിവേദിത പി ഹരന്‍

കൊച്ചി| WEBDUNIA|
കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനോട് ഇവിടുത്തെ മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് സംസ്ഥാന റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ ഉപദേശം.

ചെറിയ കാര്യങ്ങള്‍പോലും വലിയ വാര്‍ത്തയാക്കുന്നവരാണ് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍. ‘ഞങ്ങള്‍ ഒന്നും മിണ്ടില്ല, നിങ്ങളും സഹകരിക്കണം!’ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിനിടെയാണു കേന്ദ്ര സംഘത്തലവന്‍ ഡോക്‌ടര്‍ കല്‍സിക്കു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ മുന്നറിയിപ്പു നല്‍കിയത്.

യോഗശേഷം പുറത്തിറങ്ങിയ സംഘാംഗങ്ങളോടു വിവരങ്ങളാരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും ഒരക്ഷരം മിണ്ടിയില്ല.

ഇവിടത്തെ മാധ്യമങ്ങള്‍ എന്തു തെറ്റാണ് സര്‍ക്കാരിനോടു ചെയ്തതെന്നു നിവേദിതയോട് ചോദിച്ചെങ്കിലും അവരും മറുപടി നല്‍കിയില്ല. താന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് നിര്‍ദേശിച്ചില്ലെന്നു നിവേദിത പറഞ്ഞു. എന്നാല്‍, തങ്ങള്‍ കേട്ടതാണെന്നു ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദേശവും അതിന്‍റെ വിശദാംശങ്ങളും ടിവി ചാനലുകളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :