മാണി പാണക്കാട് തങ്ങളെ കണ്ടു

K. M Mani
KBJWD
ലീഗ്-ആര്യാടന്‍ പ്രശനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ട് ചര്‍ച്ച നടത്തി.

പാണക്കാട്ടെ വീട്ടിലെത്തിയാണ് മാണി തങ്ങളെ കണ്ടത്. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ട് നിന്നു. പ്രശ്നങ്ങളില്‍ തങ്ങളുമായി മാണി വിശദമായി ചര്‍ച്ച നടത്തി. പാണക്കാട് തങ്ങള്‍ യു.ഡി.എഫിന്‍റെ കുലഗുരുവാണ്. അദ്ദേഹത്തിന് വേദനയുണ്ടാക്കുന്ന പ്രസ്താ‍വനകള്‍ ഉണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ പാണക്കാടെത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാ‍ണി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ആര്യാടന്‍ ഷൌക്കത്ത് പാണക്കാട് തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണം കോണ്‍ഗ്രസ് നേതൃത്വം തന്നെ വളരെ ഗൌരവത്തോടെയാണ് എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍‌ചാണ്ടിയുമായും താന്‍ സംസാരിച്ചപ്പോള്‍ ഈ പ്രശ്നം കോണ്‍ഗ്രസ് ഗൌരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് തനിക്ക് മനസിലായി.

പാണക്കാട്| M. RAJU| Last Modified വെള്ളി, 30 മെയ് 2008 (11:24 IST)
അതിനാല്‍ തുടര്‍ പ്രസ്താവനകള്‍ക്ക് ഇനി സാധ്യയില്ല. എന്നാല്‍ പാ‍ണക്കാട് തങ്ങള്‍ക്ക് ഒരു വേദനയുണ്ടായ സാഹചര്യത്തില്‍ മുതിര്‍ന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ കാണേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും പാണക്കാട് തങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും മാണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :