മാക്‌ടയ്ക്ക് എ ഐ ടി യു സി അംഗീകാരം

തിരുവനന്തപുരം| WEBDUNIA|
സിനിമാ സംഘടനയായ മാക്‌ടയ്ക്ക് ഇന്ന് എ ഐ ടി യു സി അംഗീകാരം നല്‍കും. ഇതു സംബന്ധിച്ച ഭാരവാഹിയോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. നേരത്തെ തന്നെ എ ഐ ടി യു സി - മാക്‌ട അഫിലിയേഷന് തീരുമാനമായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി തീരുമാനമെടുക്കുക.

അതേസമയം, മാക്‌ട തങ്ങളുടെ നിലപടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സംഘടനയില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും, നാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പരിഗണിക്കുകയും ചെയ്തില്ലെങ്കില്‍ ഉപരോധ സമരവുമായി മുന്നോട്ടു പോകുമെന്ന് മാക്‌ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സംവിധായകന്‍ വിനയന്‍ പറഞ്ഞു.

സിനിമാ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇതു സംബന്ധിച്ച് നാളെ സംസ്ഥാന ലേബര്‍ കമ്മീഷന്‍ മാക്‌ട ഫെഡറേഷന്‍, ഫെഫ്‌ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവരുമായും ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :