aparna|
Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (13:10 IST)
ബിജെപിയെ വെട്ടിലാക്കി അശ്ലീല സന്ദേശ വിവാദം. മഹിളാമോര്‍ച്ച പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന് ബിജെപി മദ്ധ്യമേഖല സംഘടനാ സെക്രട്ടറി മൊബൈല്‍ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം. പൊലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ബിജെപി മദ്ധ്യമേഖല സെക്രട്ടറി ജി കാശിനാഥിനെ പാര്‍ട്ടി തല്‍സ്ഥാനത്ത് നിന്നും നീക്കി.
വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് കാശിനാഥിനെ പാര്‍ട്ടി തത്സ്ഥാനത്ത് നിന്നും നീക്കിയതായി മംഗളം ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രൂപീകരിച്ച അഞ്ചംഗ സമിതിയിലെ അംഗമാണ് ജി കാശിനാഥ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വ്യക്തമായ തെളിവു സഹിതമാണ് പരാതി ലഭിച്ചത്. പാർട്ടിയുടെ യശസിനു കളങ്കം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് ബിജെപി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ വി മുരളീധരന്റെ സ്വന്തക്കാരനായിരുന്ന കാശിനാഥ്, കുമ്മനം പ്രസിഡന്റ് പദവിയിലെത്തിയതോടെ അദ്ദേഹവുമായി അടുത്തു. കുമ്മനത്തിന്റെ വിശ്വസ്തനായതിനെ തുടർന്നാണ് അദ്ദേഹത്തിന് പാർട്ടിയിൽ പദവികൾ ലഭിച്ചത്.