മഴ: മന്ത്രി രാജേന്ദ്രന്‍ ഇന്ന് വയനാട്ടില്‍

വയനാട്| WEBDUNIA| Last Modified വെള്ളി, 17 ജൂലൈ 2009 (10:40 IST)
വടക്കന്‍ കേരളത്തില്‍ ശക്തമായ തുടരുന്നു. വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ഇന്ന് മന്ത്രി സന്ദര്‍ശനം നടത്തും. വയനാട് ജില്ലയില്‍ 46 ദുരിതാശ്വാസ ക്യാം‌പുകള്‍ തുറന്നിട്ടുണ്ട്.

വയനാട് ചുരത്തില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വയനാട് ജില്ല ഇപ്പോഴും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മിക്ക സ്ഥലങ്ങളിലും ഇപ്പോഴും ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് മൂന്നും, കോഴിക്കോട് രണ്ടും, പാലക്കാട് ഒരാളുമാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :