ആലപ്പുഴ|
M. RAJU|
Last Modified വ്യാഴം, 31 ജൂലൈ 2008 (15:13 IST)
ആലപ്പുഴ ജില്ലയില്‍ കനത്ത മഴ 54 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ആയിരത്തിലധികം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നു.
കാലവര്‍ഷത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുന്നതിനാലാണ് കാര്‍ത്തികപ്പള്ളി താലൂക്കില്‍ പുതുതായി അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെറുതന പഞ്ചായത്തില്‍ നിന്നും കൂടുതല്‍ പേരെ ക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 28 ക്യാമ്പുകളില്‍ 2317 കുടുംബങ്ങള്‍ കഴിയുന്നു.
10,409 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ക്യാമ്പുകളില്‍ വൈദ്യുതിയും അവശ്യ സാധനങ്ങളും എത്തിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
43 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ചിലയിടങ്ങളില്‍ മടവീഴ്ചയുണ്ടായി. മൂന്ന് ലക്ഷം രൂപയുടെ കൃഷി നശിച്ചതായാണ് കണക്ക്.