മലയാളികള്‍ വിഷു ആഘോഷിക്കുന്നു

WEBDUNIA| Last Modified ചൊവ്വ, 14 ഏപ്രില്‍ 2009 (10:52 IST)
വിഷുക്കണിയും കൈനീട്ടവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലെ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

വിഷുവിനോടനുബന്ധിച്ച് പടക്ക വിപണിയും കേരളത്തില്‍ സജീവമാണ്. വിഷുദിനത്തിനു രണ്ട് നാള്‍ മുമ്പ് തന്നെ കേരളത്തില്‍ മലയാളിയുടെ പുതുവര്‍ഷമായ വിഷുവിനെ എതിരേല്‍ക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു.

രാവിലെ ഗുരുവായൂരില്‍ അമ്പാടിക്കണ്ണനെ ദര്‍ശിക്കാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയുരുളിയില്‍ കണിവെള്ളരിയും കണിക്കൊന്നയും ദര്‍ശിക്കാന്‍ ആയിരങ്ങളാണെത്തിയത്. പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു കണിദര്‍ശനം. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷമായിരുന്നു ഭക്‌തര്‍ക്ക്‌ കണി ദര്‍ശനം. വിഷുവിനോടനുബന്ധിച്ച് ശബരിമലയിലും വന്‍ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :