മലപ്പുറത്ത് ഒരു കുടുംബത്തിലെ 5പേര്‍ മരിച്ച നിലയില്‍
മലപ്പുറം|
WEBDUNIA|
PRO
PRO
മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വീട്ടില്‍ മരിച്ച നിലയില്‍. മലപ്പുറം വഴിക്കടവ് പൂവത്തിപ്പൊയിലില്‍ ആണ് സംഭവം. ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
പുനത്തില്‍ സെയ്‌തലവി, ഭാര്യ ഹസീന, മക്കളായ മൊഹ്‌സീന, അന്‍സാര്‍, അഫ്‌നാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹസീനയേയും മക്കളേയും വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സെയ്തലവി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇക്കാര്യം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം വഴിക്കടവ് പൊലീസില്‍ അറിയിക്കുകയായിരുന്നു.