മര്യാദ എല്ലാവര്‍ക്കും ബാധകം - പിണറായി

തിരുവനന്തപുരം| WEBDUNIA|
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കുള്ള മര്യാദ എല്ലാവര്‍ക്കും ബാധകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്തവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വി.എസും പിണറായിയും പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. പിണറായി വിജയന്‍ അപൂര്‍വ്വമായി മാത്രമേ പൊതുസ്ഥലങ്ങളില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാറുള്ളൂ.

വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചാണ് അദ്ദേഹം സംസാരിക്കാറുള്ളൂ. എന്നാലിന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. താന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. പി.ബി അംഗങ്ങള്‍ക്കുള്ള സാമാന്യ മര്യാദ വി.എസിനും തനിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബാധകമാണ് എന്ന് വി.എസിനുള്ള മറുപടിയായി പറഞ്ഞു.

പി.ബി അംഗമെന്ന നിലയില്‍ മന്യതയോടെയുള്ള വിമര്‍ശനം നടത്തിയില്ല എന്നദ്ദേഹം പറയുന്നത് എന്നെപ്പോലെ തന്നെ അദ്ദേഹ ത്തിനും ബാധകമാണ് എന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. ഇതിന്‍റെ മറുപടിയാണ് പി.ബി.യോഗത്തിന് പങ്കെടുക്കാന്‍ പോകവേ തിരുവനന്തപുരം വിമാനത്തവളത്തില്‍ വച്ച് പിണറായി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :